soci

കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് റിസോഴ്സ് പേർസൺ ടി.ബിന്ദു റിപ്പോർട്ട് അവതരണം നടത്തി.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുഗ്മിണി അമ്മ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എസ്. ശിവപ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ഡി.രഞ്ജിതം, ബ്ലോക്ക് പഞ്ചായത്തംഗം ഐഷാ റഷീദ്, പഞ്ചായത്ത് ജനപ്രതിനിധികളായ ജയചന്ദ്രൻ, വിപിൻ, എസ്. സുസ്മിത, ജി..രവീന്ദ്രഗോപാൽ,നയനകുമാരി,ആശ,ആർ. ലിസ്സി,സുജി പ്രസാദ്, ബീന എന്നിവർ പങ്കെടുത്തു.