
കല്ലമ്പലം:മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കവലയൂർ ജംഗ്ഷനിൽ ആരംഭിച്ച വിഷുച്ചന്ത മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, വാർഡ് മെമ്പർമാരായ പി.സുരേഷ് കുമാർ,മുഹമ്മദ് റാഷിദ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവി ശാന്തി തുടങ്ങിയവർ പങ്കെടുത്തു. തികച്ചും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികളും കുടുംബശ്രീ സംരംഭക യൂണിറ്റുകൾ തയ്യാറാക്കിയിട്ടുള്ളവയുമാണ് വിഷുച്ചന്തയിൽ ഒരുക്കിയിട്ടുള്ളതെന്ന് പ്രസിഡന്റ് എ. നഹാസ് അറിയിച്ചു.