
കല്ലമ്പലം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഒറ്റൂർ തോപ്പുവിള ചരുവിള പുത്തൻവീട്ടിൽ സജീവിന്റെയും സിന്ധുവിന്റെയും മകൻ വിജയ് (21- കുട്ടപ്പായി ) ആണ് മരിച്ചത്. കഴിഞ്ഞ 8 ന് രാത്രി 11ന് നഗരൂർ വെള്ളല്ലൂരിനു സമീപമായിരുന്നു അപകടം.പന്നിയുടെ ദേഹത്ത് ഇടിച്ച ഓട്ടോ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.തെറിച്ചു വീണ വിജയ്‌യെ ഓട്ടോയിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് കിളിമാനൂർ കേശവപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. സഹോദരങ്ങൾ:വിഷ്ണു, മായ, വിമൽ.