
കൊച്ചി: നിഷ്പാദുക കർമ്മലീത്താസഭ മഞ്ഞുമ്മൽ പ്രോവിൻസിലെ ഫാ. പയസ് ഫിഗറാഡോ (73) നിര്യാതനായി. ഓച്ചന്തുരുത്ത് സ്വദേശിയാണ്. പ്രൊവിൻസ് സെക്രട്ടറി, അർക്കൈവിസ്റ്റ്, വിവിധ ഇടവകകളിൽ വികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറുവർഷമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.