
തിരുവനന്തപുരം: ജഗതി സർക്കാർ ബധിര ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ ആര്യ ടീച്ചർ ദുബായ് മലയാളികളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്കൂളിലെ നിർദ്ധനരായ 10 വിദ്യാർത്ഥികൾക്ക് ശ്രവണസഹായി വിതരണം ചെയ്തു വിതരണോദ്ഘാടനം നർത്തകി നീന പ്രസാദ് നിർവഹിച്ചു. അഭിജിത് ഫൗണ്ടേഷന്റെ രക്ഷാധികാരി കോട്ടുകാൽ കൃഷ്ണകുമാർ, അഡ്വ. വിനോദ് സെൻ, മാമ്പഴക്കര രാജശേഖരൻ നായർ, സ്‌കൂൾ പ്രിൻസിപ്പൽ ശ്രീകുമാരി, ഹെഡ്മിസ്ട്രസ് സുജാത, ആര്യ ടീച്ചർ, അദ്ധ്യാപകൻ റോബിൻസൺ തുടങ്ങിയവർ പങ്കെടുത്തു.