beast

വിജയ് ചിത്രം ബീസ്‌റ്റ് ആദ്യദിനം നേടിയത് റെക്കോഡ് കളക്‌ഷൻ. തമിഴ്‌നാട്ടിൽ നിന്നു മാത്രം 30 മുതൽ 35 കോടി വരെ നേടിയതായാണ് റിപ്പോർട്ട്. അജിത്തിന്റെ വലിമൈയെ ബീസ്‌റ്റ് കടത്തിവെട്ടിയതായാണ് വിവരം. ഇന്ത്യയൊട്ടാകെ ബീസ്‌റ്റിന്റെ കളക‌്‌ഷൻ 50 കോടിയിലേക്ക് കുതിക്കുമെന്നാണ് സൂചന. വലിമൈ ആദ്യ ദിനത്തിൽ 30 കോടി രൂപ കളക്ട് ചെയ്തിരുന്നു. രജനികാന്തിന്റെ അണ്ണാത്തെ, വിജയ് ചിത്രം മാസ്‌റ്റർ എന്നീ ചിത്രങ്ങളുടെ റെക്കോർഡും വലിമൈ തകർത്തിരുന്നു. ഇതാണ് ബീസ്‌റ്റിന്റെ വരവിലൂടെ തകരുന്നത്. എന്നാൽ ബീസ്‌റ്റിന്റെ കളക്‌ഷൻ കെ.ജി.എഫ് 2 തകർക്കുമെന്നാണ് വിലയിരുത്തൽ.