1
ആർക്കിടെക്ട് പത്മശ്രീ ഡോ.ജി ശങ്കർ

തിരുവനന്തപുരം: ദേശീയ നഗരാസൂത്രണ നയം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിലേക്ക് ആർക്കിടെക്ട് ഡോ. ജി. ശങ്കറിനെ നോമിനേറ്റ് ചെയ്തു. ഡോ. പി.എസ്. റാവു (ഡൽഹി) ചെയർമാനായ സമിതിയിൽ ഡോ. സംയുക്ത ഭാദുരി (ഡൽഹി)​, ​പ്രൊഫ. ഉമാകാന്ത് ഡാഷ് (ഗുജറാത്ത്),​ ഡോ.ശിവറാം (തെലുങ്കാന)​, ​ഡോ. സോളമൻ ബെഞ്ചമിൻ (തമിഴ്നാട്)​ എന്നിവരും അംഗങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാസ്തു വിദ്യാഗുരുകുലത്തിന്റെ ചെയർമാൻ കൂടിയാണ് ഡോ. ജി. ശങ്കർ.