
തിരുവനന്തപുരം : തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൾട്ടി പർപ്പസ് സ്‌പോർട്സ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർപേഴ്സൺ റിട്ട.ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്‌ബാൾ, ടെന്നീസ് എന്നീ കായിക ഇനങ്ങൾ പരിശീലിക്കാനുള്ള സൗകര്യമുള്ള സ്റ്റേഡിയമാണ് തുറന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസ് മുഖ്യാതിഥിയായിരുന്നു. എൻ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ ഡോ. അൻസർ.ആർ.എൻ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ
ഡയറക്ടർ ബോർഡ് അംഗം അഡ്വ. മുട്ടത്തറ.എ.വിജയകുമാർ,തോന്നയ്ക്കൽ രവി കുടവൂർ വാർഡ് അംഗം ശ്രീകാന്ത്, പി.കൃഷ്ണ, എസ്.കെ.നായർ, പ്രൊഫ.ബി. വിജയകുമാർ,ജഗദീഷ്, ഡോ.വി.വിജയൻ ബി. ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.