photo

പാലോട്: ജനമൈത്രി പൊലീസിന്റെയും പാലോട് സ്റ്റേഷൻ പരിധിയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി സ്ത്രീ സുരക്ഷാ ബോധവത്കരണവും സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെയും ഒന്നാം ഘട്ടം ഇൻസ്പെക്ടർ സി.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൾഫിക്കർ ഉദ്ഘാടനം ചെയ്തു.സ്റ്റേഷൻ പരിധിയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനിലെ 150 വനിതകൾക്കായി തിരുവനന്തപുരം വനിതാ സെൽ ഇൻസ്‌പെക്‌ടർ സീന,ബിജിലേഖ,മല്ലിക റാണി,മിനി തുടങ്ങിയവർ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു. വിവിധ റസിഡന്റ്സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ചെത്തിയ വാർഡ് മെമ്പർമാരായ ഗീത പ്രിജി,ബീന രാജു,തെന്നൂർ ഷിഹാബ്,പാപ്പനംകോട് അനി സബ് ഇൻസ്പെക്റ്റർ എ.നിസാറുദ്ദിൻ,ഗ്രേഡ് എസ്.ഐമാരായ വിനോദ് വി.വി,റഹിം,ഉദയകുമാർ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്റ്റർ അജികുമാർ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ രഞ്ജീഷ്, കിരൺ, സുനിത തുടങ്ങിയവർ നേതൃത്വം നൽകി.