
ബാലരാമപുരം : സംസ്ഥാന സർക്കാരിന്റെ 2017-18 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് കരുമം ഗവൺമെന്റ് യു.പി സ്കൂളിൽ നിർമ്മിച്ച കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരുമം ഗവ. യുപി സ്കൂളിൽ 35 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ.ആർ. കൃഷ്ണകുമാരിയെ മന്ത്രി പൊന്നാടയണിയിച്ചു. നഗരസഭ വിദ്യാഭ്യാസ-കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ.എസ്. റീന അദ്ധ്യക്ഷത വഹിച്ചു. പൊതുമാരാമത് വകുപ്പ് എൻജിനിയർ വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എസ്.കെ. ശ്രീദേവി, കരമന ഹരി, പാപ്പനംകോട് അജയൻ, കെ. പ്രസാദ്, സതീഷ് വസന്ത്, ശാർങ്‌ഗധരൻ, കൈമനം പ്രഭാകരൻ, സുനിൽഖാൻ, ഡി.ഡി.ഇ. എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. അഡ്വ. സി. സിന്ധു സ്വഗതവും ഹെഡ്മിസ്ട്രസ്സ് കെ. ആർ. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.