dd

ആ​ലു​വ​:​ ​പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​ഫ്ളാ​റ്റി​ലെ​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ര​ൻ​ ​മ​ർ​ദ്ദി​ച്ചു.​ ​സം​ഭ​വ​മ​റി​ഞ്ഞ് ​ചോ​ദി​ക്കാ​നെ​ത്തി​യെ​ ​പി​താ​വി​നും​ ​മ​ർ​ദ്ദ​ന​മേ​റ്റു.​ ​തോ​ട്ട​ക്കാ​ട്ടു​ക​ര​ ​പ​റ​വൂ​ർ​ ​ക​വ​ല​ ​ക​രോ​ട്ടെ​ക്കാ​ട്ടി​ൽ​ ​വീ​ട്ടി​ൽ​ ​റ​ഫീ​ക്ക് ​(47​),​ ​മ​ക​ൻ​ ​ഫ​ഹ​ദ് ​(18​)​ ​എ​ന്നി​വ​രെ​ ​പ​രി​ക്കു​ക​ളോ​ടെ​ ​ആ​ലു​വ​ ​കാ​രോ​ത്തു​കു​ഴി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ആ​റ് ​മ​ണി​യോ​ടെ​ ​തോ​ട്ട​ക്കാ​ട്ടു​ക​ര​ ​ഹോ​ളി​ ​ഗോ​സ്റ്റ് ​സ്കൂ​ളി​ന് ​സ​മീ​പം​ ​മ​യൂ​ര​ ​ഫ്ളാ​റ്റി​ലാ​ണ് ​സം​ഭ​വം.​ ​ഫ്ളാ​റ്റി​ൽ​ ​ഏ​ഴാം​ ​നി​ല​യി​ൽ​ ​താ​മ​സി​ക്കു​ന്ന​യാ​ൾ​ക്കു​ള്ള​ ​പ​ത്രം​ ​പ​തി​വു​പോ​ലെ​ ​ഫ്ളാ​റ്റി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​ഇ​ട്ട് ​മ​ട​ങ്ങു​ന്ന​തി​നി​ടെ​ ​സെ​ക്യൂ​രി​റ്റി​ ​ത​ട​ഞ്ഞു​നി​ർ​ത്തി.​ ​മ​റ്റൊ​രു​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റി​യി​ട​ണ​മെ​ന്നും​ ​സ്ഥ​ലം​ ​കാ​ണി​ച്ചു​ത​രാ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​വൈ​കി​യ​തി​നാ​ൽ​ ​നാ​ളെ​ ​കാ​ണി​ച്ചാ​ൽ​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് ​പ​രാ​തി.​ ​മു​ഖ​ത്ത​ടി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​നാ​ക്ക് ​മു​റി​ഞ്ഞു.​ ​മൂ​ന്ന് ​തു​ന്ന​ലു​ണ്ട്.​ ​മൂ​ക്കി​ൽ​ ​നി​ന്നും​ ​ര​ക്ത​വും​ ​വാ​ർ​ന്നു.​ ​സം​ഭ​വ​മ​റി​ഞ്ഞ് ​റ​ഫീ​ക്ക് ​കാ​ര്യം​ ​തി​ര​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ ​ഇ​യാ​ളെ​യും​ ​സെ​ക്യൂ​രി​റ്റി​ ​മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.​ ​സെ​ക്യൂ​രി​റ്റി​ ​ജീ​വ​ന​ക്കാ​ര​ൻ​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​മ​നോ​ജി​നെ​ ​ആ​ലു​വ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.