
വർക്കല: വർക്കല നഗരസഭ - കുടുംബശ്രീ, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വിഷു - ഈസ്റ്റർ പച്ചക്കറി വിപണി ആരംഭിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന പച്ചക്കറി വിപണനം നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഭാമിനി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി മൻസാർ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻനായർ, കൗൺസിലർമാരായ ആർ. അനിൽകുമാർ, ബിന്ദു തിലകൻ, പ്രിയ ഗോപൻ, റുബീന, രഞ്ജു, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സുലേഖ, കൃഷി അസിസ്റ്റന്റ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.