vi

കല്ലറ: പാങ്ങോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആഴ്ച്ചചന്തയുടെ നേതൃത്വത്തിൽ വിഷു - ഈസ്റ്റർ വിപണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശ്രുതി എ.എസ്. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റജീന,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ അൻവർ പഴവിള, വാർഡ് മെമ്പർ ലളിതകുമാരി, ഫാത്തിമ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് സാബു, നിമ്മി എന്നിവർ പറഞ്ഞു. വിപണിയിൽ എപ്രിൽ 16 വരെ ലഭ്യമാക്കും. അറഫ കൃഷി ഗ്രൂപ്പ് അംഗങ്ങളാണ് ആഴ്ച്ച ചന്ത വിപണി ഒരുക്കിയത്.