
തിരുവനന്തപുരം: ഈ വർഷത്തെ സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ് സേതുവിന് നാളെ രാവിലെ 11ന് ചേന്ദമംഗലത്തെ (ശ്രീകോവിൽ, കടങ്ങല്ലൂർ വെസ്റ്റ്, ആലുവ) വീട്ടിൽ വച്ച് എഴുത്തുകാരൻ സക്കറിയ സമർപ്പിക്കും. 10,001 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്‌റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.