pic1

നാഗർകോവിൽ: കരിങ്കലിൽ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കപ്പിയറ, ഓലവിള സ്വദേശി ശശിയുടെ മകൻ സജോ (22) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സനൽകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കരിങ്കലിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതിയിൽ നിന്ന് 1 കിലോ 100 ഗ്രാം കഞ്ചാവും പിടികൂടി. കരിങ്കൽ സ്റ്റേഷനിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.