തിരുവനന്തപുരം : അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ പുരസ്കാര സമർപ്പണവും കവിതാ വിശ്വനാഥ്‌ രചിച്ച കുങ്കുമം പൂക്കുന്ന സന്ധ്യകൾ, റോബിൻസൺ ക്രൂസോയുടെ സാഹസങ്ങൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടനവും പുരസ്കാര ദാനവും നിർവഹിച്ചു. ഐ .ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പ്രഭാവർമ്മ, പള്ളിയറ ശ്രീധരൻ, ഡോ.രജിത്കുമാർ, മഹേഷ് വടക്കാഞ്ചേരി, വിജയൻ മുരുക്കുംപുഴ, ഹരീഷ് കൊറ്റംപള്ളി, വാവാ സുരേഷ്, ഡോ.ജേക്കബ് മാത്യു ഒളശ്ശേൽ, ഡോ.സുഷാന്ത് സുധാകർ, ഡോ. മനു.സി.കണ്ണൂർ,കലാ സഞ്ജീവ്, ഷൈലജ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ട്രസ്റ്റ്‌ ചെയർപേഴ്സൺ കവിതാ വിശ്വനാഥ്‌, സെക്രട്ടറി രവിത .ആർ.കെ,ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ ജൂലിയാൻ, ട്രഷറർ വിജിത .വി.ടി,അജിൽ മണിമുത്ത് എന്നിവർ സംസാരിച്ചു.