
തിരുവനന്തപുരം:റംസാൻ പ്രമാണിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ളിം ജമാഅത്തുകൾക്ക് പത്മശ്രീ ഡോ. ബി. രവിപിള്ള ചെയർമാനായുള്ള ആർ.പി ഫൗണ്ടേഷനും കേരള മുസ്ളിം ജമാഅത്ത് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച റംസാൻ റിലീഫ് പ്രഭാതം ജമാഅത്ത് ആലയത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. കിറ്റുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
കൃപ പ്രസിഡന്റ് ഇമാം അൽ ഹജ് എ.എം. ബദറുദ്ദീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കേരള മുസ്ളിം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, ആർ.പി ഗ്രൂപ്പ് പ്രതിനിധി സതീഷ് ബാബു, പി. സൈദലി, പാപ്പനംകോട് അൻസാരി, ബീമാപള്ളി സക്കീർ മൗലവി, എം. മുഹമ്മദ് മാഹീൻ, വിഴിഞ്ഞം ഹനീഫ എന്നിവർ സംസാരിച്ചു.