തിരുവനന്തപുരം :രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ വിഷു ആഘോഷം സംഘടിപ്പിച്ചു.ചലച്ചിത്രതാരം കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു.രോഗികൾക്കും കുടുംബങ്ങൾക്കും വിഷു കൈനീട്ടവും പച്ചക്കറി കിറ്റും നൽകി.കൗൺസിലർ ഷീജാ മധു വിഷുദിന സന്ദേശം നൽകി.എഴുത്തുകാരൻ ആറൻമുള ഹരിഹരപുത്രൻ മുതിർന്ന ഫൗണ്ടേഷൻ അംഗങ്ങളെ ആദരിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ.മനോജ്, പ്രസിഡന്റ് സുരേഷ്‌കുമാർ പിള്ള,ട്രഷറർ മാലിനി.ആർ തുടങ്ങിയവർ സംസാരിച്ചു.