train

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂർ,തിരുപ്പൂർ,ബാംഗ്ളൂരിലെ കെ.ആർ.പുരം, താനെ, ദാദർ വഴിയുള്ള മുംബയ് പ്രതിവാര എക്സ്പ്രസ് 23ന് സർവീസ് പുനരാരംഭിക്കും. ശനിയാഴ്ചകളിൽ രാവിലെ 4.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മുംബയിൽ ഞായറാഴ്ച വൈകിട്ട് 7.15ന് എത്തും. മുംബയിൽ നിന്ന് ഞായാറാഴ്ചകളിൽ രാത്രി 8.35നാണ് സർവീസ്. ചൊവ്വാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്തെത്തും. വർക്കല,കൊല്ലം,കായംകുളം,ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ,ചേർത്തല,എറണാകുളം, ആലുവ,തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട്, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.