തിരുവനന്തപുരം:സംഘപരിവാർ ഭരണത്തിനു കീഴിൽ ദളിത് ജീവിതം ഇന്ത്യയിൽ അസാദ്ധ്യമായിരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭ അങ്കണത്തിൽ നടത്തിയ ഡോ.ബി.ആർ. അംബേദ്കർ 131-ാം ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ വി.എസ്.ശിവകുമാർ,നെയ്യാറ്റിൻകര സനൽ,വർക്കല കഹാർ, കെ.എസ്. ശബരീനാഥ്,കെ.പി.സി.സി ഭാരവാഹികളായ അഡ്വ. സുബോധൻ, ജി.എസ്.ബാബു,അഡ്വ.പ്രതാപചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പേരൂർക്കട രവി, ഭാരവാഹികളായ ജയപ്രകാശ്,ജഗതി ഉദയൻ,തിരുപുറം മനേഷ്‌കർ,കടയ്ക്കാവൂർ അശോകൻ,വിജയകുമാർ, അനിത തുടങ്ങിയവർ പങ്കെടുത്തു.