vindhyan

തിരുവനന്തപുരം:യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതി മലയിൻകീഴ് തച്ചോട്ടുകാവ് മുഴിനട ധനുഷ് വീട്ടിൽ ധനുഷെന്ന് അറിയപ്പെടുന്ന വിന്ധ്യനെ (37) പൊലീസ് പിടികൂടി. തിരുവനന്തപുരം സിറ്റിയിലും റൂറലിലും നിരവധി കവർച്ച,ആക്രമണം,കൊലപാതകശ്രമം,പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്.വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ മിത്രാനഗർ ജംഗഷ‌ന് സമീപം കടയിൽ നിന്ന് സാധനം വാങ്ങിനെത്തിയ വട്ടിയൂർക്കാവ് സ്വദേശി അഗ്നേഷ് ബാബുവിനെ വെട്ടിപരിക്കേൽപ്പിച്ച് കഴുത്തിൽ കിടന്ന സ്വർണമാല പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. ദീർഘകാലമായി ബംഗളൂരുവിൽ താമസമാക്കിയിരുന്ന ഇയാൾ ഒരു വർഷം മുമ്പ് തിരികെയെത്തി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. അടുത്തകാലത്ത് നെയ്യാർഡാം സ്റ്റേഷൻ പരിധിയിലെ ഒരു പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് ജയിലിലായി ജാമ്യത്തിലിറങ്ങിയിരുന്നു.കോടതിയിൽ ഹാജരാക്കിയ വിന്ധ്യനെ റിമാൻഡ് ചെയ്‌തു.