kseb

തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം:വൈദ്യുതി നിരക്ക് പരിഷ്ക്കരണത്തിനായി സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ സംസ്ഥാനത്ത് നാല് പൊതുതെളിവെടുപ്പുകളും പൂർത്തിയാക്കി.ബുധനാഴ്ച പാലക്കാട്ടായിരുന്നു അവസാന തെളിവെടുപ്പ്.നിലവിൽ ചാർജ്ജ് വർദ്ധന വേണ്ടെന്ന അഭിപ്രായമാണ് നാലിടങ്ങളിലും വൈദ്യുതി ഉപഭോക്താക്കളും വ്യവസായികളും അറിയിച്ചത്.

നടപ്പ് വർഷം 2852 കോടിയുടെ നഷ്ടം പരിഹരിക്കാൻ 90 രൂപ യൂണിറ്റ് നിരക്കിൽ വർദ്ധന വരുത്തണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.എന്നാൽ, നിലവിലെ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് വൈദ്യുതി ബോർഡിന് നടപ്പ് വർഷം 24880 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിൽക്കാനാകുമെന്നും ഇതിലൂടെ 15976.98 കോടിയുടെ വരവും 14976.81കോടിയുടെ ചെലവും മാത്രമാണുണ്ടാകുകയെന്നും ,വൈദ്യുതി നിരക്കിൽ 40 പൈസ കുറയ്ക്കാൻ കഴിയുമെന്നും വൻകിട വ്യവസായ ഉപഭോക്താക്കളുടെ സംഘടനയായ ഹൈടെൻഷൻ,എക്സ്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ അറിയിച്ചു. നിലവിലെ താരിഫ് കാലവാധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. അതിന് മുമ്പായി പുതിയ താരിഫ് പ്രഖ്യാപിച്ചേക്കും.