asho

തിരുവനന്തപുരം: സംഘടനാനേതാക്കൾക്കെതിരെ അച്ചടക്കനടപടിയെടുത്തതിനെ ചൊല്ലി കെ.എസ്.ഇ.ബിയിൽ ഭരണാനുകൂല സംഘടന നടത്തുന്ന സമരം ഒത്തുതീർക്കാൻ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമവായ നീക്കം. മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലനും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിമും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ഇന്നലെ അനൗപചാരിക ചർച്ച നടത്തി. സമരം ചെയ്യുന്ന നേതാക്കളുമായി മന്ത്രി സംസാരിച്ച് അവർക്കുകൂടി സ്വീകാര്യമായ ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കണമെന്നാണ് ആവശ്യം.

എന്നാൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷമേ മന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സൂചന. സമരങ്ങൾ അതിരുവിട്ട് പോകുന്നതിനോട് മുഖ്യമന്ത്രിക്കും സർക്കാരിനും യോജിപ്പില്ല. സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം പ്രതികൂലമാക്കാനും കേരളം സമരങ്ങളുടെ നാടെന്ന ചീത്തപ്പേരുണ്ടാക്കുന്നത് വികസനത്തിന് എതിരാകുമെന്നുമാണ് സർക്കാരിന്റെ ആശങ്ക.

അതേസമയം, സംഘടനാ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചെങ്കിലും അവരെയെല്ലാം സ്ഥലംമാറ്റിയത് അസോസിയേഷൻ അംഗീകരിച്ചിട്ടില്ല. സമരം ശക്തമായി തുടരും. തിങ്കളാഴ്ച മുതൽ ഉപരോധസമരമുൾപ്പെടെയുള്ള കടുത്ത നിലപാടിലേക്ക് സംഘടന നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സമവായ നീക്കവും നടക്കുന്നത്.

​ ​കെ.​എ​സ്.​ഇ.​ബി​ ​സ​മ​ര​ക്കാ​രോ​ട് ​ചെ​യ​ർ​മാൻ
'​വെ​റു​തെ​ ​മ​ഴ​യും
വെ​യി​ലു​മേ​റ്റി​ട്ട്കാ​ര്യ​മി​ല്ല'

ആ​ലു​വ​:​ ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​വ​ർ​ ​വെ​റു​തെ​ ​മ​ഴ​യും​ ​വെ​യി​ലു​മേ​റ്റ് ​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​അ​തു​കൊ​ണ്ട് ​ഒ​രു​ ​കാ​ര്യ​വു​മി​ല്ലെ​ന്നും​ ​കെ.​എ​സ്.​ഇ.​ബി​ ​സി.​എം.​ഡി​ ​ഡോ.​ ​ബി.​ ​അ​ശോ​ക് ​പ​റ​ഞ്ഞു.​ ​സ​മ​ര​ക്കാ​രോ​ട് ​വാ​ത്സ​ല്യ​മു​ണ്ട്.​ ​പ​ക്ഷേ,​​​ ​കെ.​എ​സ്.​ഇ.​ബി​ ​ബി​സി​ന​സ് ​സ്ഥാ​പ​ന​മാ​ണ്.​ ​എ​ല്ലാ​വ​രും​ ​സ​ഹ​ക​രി​ച്ച് ​മു​ന്നോ​ട്ടു​പോ​യാ​ലേ​ ​ര​ക്ഷ​പ്പെ​ടൂ.​ ​കെ.​എ​സ്.​ഇ.​ബി​യി​ലെ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ക്ഷേ​മ​സം​ഘ​ട​ന​യാ​യ​ ​'​സേ​വ​'​ ​സം​ഘ​ടി​പ്പി​ച്ച​ ​ഡോ.​ ​ബി.​ആ​ർ.​ ​അം​ബേ​ദ്ക​ർ​ ​ജ​യ​ന്തി​യാ​ഘോ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

പ​ര​സ്പ​ര​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​സ​മ​വാ​യ​ത്തി​ന്റെ​ ​ഭാ​ഷ​യാ​ണ് ​മാ​നേ​ജ്‌​മെ​ന്റി​നു​ള്ള​ത്.​ ​കെ.​എ​സ്.​ഇ.​ബി​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​മൗ​ലി​ക​സ്വ​ഭാ​വം​ ​ബ​ലി​ക​ഴി​ക്കി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹി​ക​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​എ​ല്ലാ​വ​രെ​യും​ ​കേ​ൾ​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ട്.​ ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്ടി​ച്ച​തി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​പ​ങ്ക് ​വ​ലു​താ​ണ്.​ ​കെ.​എ​സ്.​ഇ.​ബി​യി​ലെ​ ​എ​ല്ലാ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​നാ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​ഇ​ട​തു​പ​ക്ഷ​ ​സ്വ​ഭാ​വ​മാ​ണ്.​ ​ഐ.​എ​ൻ.​ടി.​യു.​സി​യേ​യും​ ​വേ​ർ​തി​രി​ച്ച് ​കാ​ണാ​നാ​കി​ല്ല.​ ​കു​റി​യി​ട്ട് ​വ​രു​ന്ന​വ​രി​ലാ​യി​രു​ന്നു​ ​ഏ​ക​ ​പ്ര​തീ​ക്ഷ,​ ​അ​വ​രും​ ​അ​ൾ​ട്രാ​ ​ലെ​ഫ്റ്റാ​ണ്.

കെ.​എ​സ്.​ഇ.​ബി​ ​ഡ​യ​റ​ക്ട​ർ​മാ​രെ​ ​അ​ധി​ക്ഷേ​പി​ച്ച​ ​ശേ​ഷ​വും​ ​വി​ള​റി​യ​ ​ചി​രി​യോ​ടെ​ ​യോ​ഗം​ ​തു​ട​രാ​മെ​ന്ന് ​ബി.​ ​അ​ശോ​ക് ​പ​റ​യി​ല്ല.​ ​നി​റു​ത്തി​ക്കോ,​ ​മു​റി​വി​ട്ട് ​പൊ​യ്ക്കോ​ ​എ​ന്നു​പ​റ​ഞ്ഞ​ശേ​ഷം​ ​നോ​ട്ടീ​സ് ​ന​ൽ​കും.​ ​ഇ​ങ്ങ​നെ​യാ​യി​രി​ക്കും​ ​ന​ട​പ​ടി​യെ​ടു​ക്കു​ക.​ ​കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ​ര​ത്തെ​യും​ ​നേ​താ​ക്ക​ളെ​യും​ ​ന​ർ​മ്മം​ ​ക​ല​ർ​ത്തി​യാ​ണ് ​ബി.​ ​അ​ശോ​ക് ​വി​മ​ർ​ശി​ച്ച​ത്.​ ​സേ​വ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ചെ​റു​മൂ​ട് ​മോ​ഹ​ന​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.