
വെള്ളറട: തെക്കൻകുരിശുമലയിൽ രണ്ടാം ഘട്ട തീർത്ഥാടനം തുടങ്ങി. പെസഹ വ്യാഴാഴ്ചയായ ഇന്നലെ രാവിലെ മുതൽ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് മല കയറാൻ തീർത്ഥാടകർ എത്തിയിരുന്നു. വൈകിട്ടോടെ തീർത്ഥാടകരുടെ നീണ്ടനിര തന്നെ സംഗമവേദിയിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു.
തുടർന്ന് സംഗമവേദിയിൽ കാൽ കഴുകൽ ശുശ്രൂഷ, ദിവ്യബലി, വചന പ്രഘോഷണം എന്നിവ നടന്നു. തിരുകർമ്മങ്ങൾക്ക് ഫാ. അരുൺ കുമാർ മുഖ്യകാർമ്മികത്വം വഹിച്ചു. ദുഃഖവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 5മുതൽ നെറുകയിലേക്ക് കുരിശിന്റെ വഴി, തുടർന്ന് ധ്യാന ശുശ്രൂഷ, വൈകിട്ട് 3ന് കർത്താവിന്റെ പീഡാസഹാനുസ്മരണം,കുരിശ് ആരാധന,ദിവ്യബലി എന്നിവ നടക്കും. കുരിശുമല ഡയറക്ടർ ഡോ. വിൻസെന്റ് കെ.പീറ്റർ മുഖ്യ കാർമ്മികത്വം വഹിക്കും. ശനിയാഴ്ച വൈകിട്ട് 6ന് നടക്കുന്ന ഉത്ഥാന മഹോത്സവത്തിന് ഫാ. അരുൺ കുമാർ നേതൃത്വം നൽകും.