
പാറശാല: ഡോ.ബി.ആർ.അംബേദ്ക്കറുടെ 137-ാമത് ജന്മദിനം ഒ.ബി.സി കോൺഗ്രസ് കാരോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഞാറക്കാലയിൽ ചേർന്ന സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് കാരോട് മണ്ഡലം പ്രസിഡന്റ് പൊറ്റയിൽക്കട അബിൻ അദ്ധ്യക്ഷത വഹിച്ചു. കാരോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. തങ്കരാജൻ മുഖ്യപ്രഭാഷണം നടത്തി.വി.ഹജികുമാർ, എ.ക്ലമന്റ്,കുഴിഞ്ഞാൻവിള മോഹനൻ, ചെങ്കവിള സന്തോഷ്, സി.ആർ.ആത്‍മകുമാർ, പൊറ്റയിൽക്കട തങ്കരാജൻ,പ് ലാമൂട്ടുകട മണിയൻ,വെട്ടുവിള വിജയൻ, അഡ്വ ആന്റോ ഉദയൻ, നരിക്കുഴി ക്രിസ്തുദാസ്, ജിനു, ഞാറക്കാല ജോൺസൻ, ഇന്ദിരാ വിജയൻ, അഖിൽ മണ്ണാംവിള തുടങ്ങിയവർ സംസാരിച്ചു.