
പാറശാല:ബൈബിൾ ഫെയ്ത്ത് മിഷൻ പെസഹ ആചരണം പരശുവയ്ക്കൽ ബി.എഫ്.എം ഹെഡ് ക്വാർട്ടേഴ്സിൽ നടന്നു. പെസഹ തിരുവത്താഴ ശുശ്രുഷയ്ക്ക് ബിഷപ്പ് ഡോ.ലോയർ എസ്.പ്രമോദ് മുഖ്യ കാർമ്മികത്വം വഹിച്ചു. ബി.എഫ്.എം ചെയർമാൻ ബ്രദർ നെൽസൺ,മുഖ്യസന്ദേശം നൽകി.സഭാ സെക്രട്ടറി ബ്രദർ റോയ്സ്റ്റർ, ഫാ.റെജി എഡ്വിൻരാജ്,ഫാ.അനിൽകുമാർ, ഫാ.ബിനു,ഫാ.ജസ്റ്റിൻ രാജ്,ഫാ.ജെസായ്യ,ഫാ.ഉദയകുമാർ എന്നിവർ പെസഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.