pozhiyoor

പാറശാല:പൊഴിയൂർ തീരദേശത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ പൊഴിയൂർ പരുത്തിയൂരിലെ ഉദയാ സ്റ്റേഡിയം നവീകരിക്കും.നവീകരണത്തിനായി സർക്കാർ രണ്ടു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാകുന്നത്.നവീകരണ പ്രവർത്തങ്ങളുടെ ഉദ്ഘാടനം19ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും.നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുളത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത്,ജോൺസൺ,പരുത്തിയൂർ ഇടവക വികാരി ജേക്കബ് സ്റ്റെല്ലസ്,ഉച്ചക്കട സുരേഷ്,ബി.അത്തനാസ് തുടങ്ങിയവർ പങ്കെടുത്തു.