
കൊല്ലം: സ്റ്റേഷനറി കടയിൽ കയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. മാലിഭാഗം മാച്ചാരുവിളയിൽ അനീഷ് (38) ആണ് അറസ്റ്റിലായത്. 13ന് രാവിലെ 9 ഓടെ മണിയങ്കര കോളനിക്ക് സമീപം ആവലാതിക്കാരി നടത്തുന്ന സ്റ്റേഷനറി കടയിൽ അതിക്രമിച്ച് കയറി അസഭ്യം വിളിച്ചു. പിന്നീട് കത്തി കാട്ടി ഭീഷണി മുഴക്കുകയായിരുന്നു. അനീഷ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഇറക്കിവിടണമെന്ന് വീട്ടുടമസ്ഥനോട് ഫോൺ ചെയ്തു പറഞ്ഞുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.