കഴക്കൂട്ടം: കൃഷി വകുപ്പിന്റെ വെട്ടുറോഡുള്ള ട്രെയിനിംഗ് സെന്ററിന്റെ ഓഫീസ് കുത്തിത്തുറന്ന് ടി.വി,​ കംപ്യൂട്ടറുകളടക്കം മോഷ്ടിച്ച മുഖ്യപ്രതി പിടിയിലായി. വെഞ്ഞാറമൂട് മലക്കൽ പാമ്പുവിളാകം വീട്ടിൽ ഷിബുവിനെയാണ് (42) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് മോഷണം നടന്നത്. മണ്ണന്തല, ശ്രീകാര്യം, വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കൽ, കൊട്ടാരക്കര, കുളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, ഏഴുകോൺ, കുമളി, പെരുവന്താനം എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഇരുപതോളം കേസുകൾ നിലവിലുണ്ട്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.