തിരുവനന്തപുരം: പാറ്റൂർ സെൻട്രൽ മാളിൽ 20 പേർ ലിഫ്‌റ്രിൽ കുടുങ്ങി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇരുപത് മിനിറ്റോളം നേരം ലിഫ്റ്റിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. ചാക്കയിൽ നിന്നുമെത്തിയ 2 ഫയർഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഓവർലോഡാണ് അപകടകാരണം. മാളിലെ തീയേറ്ററിൽ നിന്ന് സിനിമ കഴിഞ്ഞിറങ്ങിയവർ കൂട്ടത്തോടെ ലിഫ്‌റ്റിൽ കയറുകയായിരുന്നു. പരിധിയിൽ കൂടുതൽ ആളുകൾ കയറരുതെന്ന് പറഞ്ഞിട്ടും തിക്കി തിരക്കി 20 പേർ ലിഫ്റ്റിൽ കയറുകയായിരുന്നുവെന്ന് മാൾ അധികൃതർ പറഞ്ഞു.