നെയ്യാറ്റിൻകര :ശമ്പള വിതരണം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് വിഷുവിന് കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിപ്പോ അങ്കണത്തിൽ പട്ടിണി സമരം നടത്തി.നെയ്യാറ്റിൻകര യൂണിറ്റിൽ സംഘടിപ്പിച്ച പട്ടിണി സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയന്റ് സെക്രട്ടറി ഡബ്ല്യു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന വനിതാ സബ് കമ്മറ്റി കൺവീനർ വി.അശ്വതി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.മോഹനൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.എസ്.നിഷ,അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുശീലൻ മണവാരി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്.ജിനു കുമാർ,എൻ.കെ.രഞ്ജിത്ത്,കെ.പി. ദീപ തുടങ്ങിയവർ പങ്കെടുത്തു.വനിതാ കണ്ടക്ടർ ബി.എസ്. കുമാരി സുമയാണ് നിരാഹാര സത്യാഗഹത്തിന് നേതൃത്വം നൽകിയത്.പ്രതിഷേധ കൂട്ടായ്മക്ക് എൻ.എസ്. വിനോദ്,എസ്.എസ്. സാബു,എസ്.ആർ.ഗിരീഷ്,അഞ്ജന,ഒ.ശ്രീജ കുമാരി,ബാരിഷാ ബീവി തുടങ്ങിയവർ നേതൃത്വം നൽകി.