
നാഗർകോവിൽ: നാഗർകോവിലിൽ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ. എസ്.ടി. മങ്കാട് മംഗലത്തുവിള ശിവരാജന്റെ മകൻ ബിബിൻ (32), കൊല്ലം തിരുമുല്ലവാരം തുളസിയുടെ മകൻ അരുൺ തുളസി (28),തിരുവനന്തപുരം, മച്ചേൽ അപ്പുനാടാരുടെ മകൻ ഷാജി (47)എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. വടശ്ശേരി ബസ്‌സ്റ്റാൻഡിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി വന്ന ബിബിനെ പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് മയക്ക്മരുന്നുവാങ്ങിയതെന്നും ഷാജിയും അരുൺ തുളസിയും ബ്രോക്കർമാരാണെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാരായമുട്ടം സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദിന്റെ സഹായത്തോടെ അരുൺ തുളസിയെയും ഷാജിയെയും പിടികൂടുകയുമായിരുന്നു. പ്രതികളിെൽ നിന്ന് 54 ഗ്രാമം എം.ഡി.എം.എ പിടികൂടി. ഇതിന് 2,70,000 രൂപ വില വരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ ബംഗളൂരുവിൽ നിന്ന് ഗ്രാമിന് 3000 രൂപകൊടുത്തു വാങ്ങി ഇവിടെ 5000 രൂപയ്ക്കാണ് മയക്കുമരുന്ന് വിൽക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.