
വർക്കല: മുതിർന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദിയുടെ വർക്കല ലേഖകനുമായ കെ.ജയപ്രകാശിനെ വർക്കലയിലെ സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ വിഷുദിനത്തിൽ വീട്ടിലെത്തി വിഷുകൈനീട്ടം നൽകി ആദരിച്ചു. സാംസ്കാരിക കൂട്ടായ്മയുടെ ചെയർമാൻ ശരണ്യാസുരേഷ്,ജനറൽ സെക്രട്ടറി ഡോ.എം.ജയരാജ്, വർക്കിംഗ് ചെയർമാൻ ഷോണി ജി ചിറവിള,സെക്രട്ടറിമാരായ വർക്കല സബേശൻ, വെട്ടൂർപ്രദീപ്, വർക്കലഅശോക് കുമാർ, ടി.ദിനേഷ്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.