dhanasahayam-

തിരുവനന്തപുരം: ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന 25 നിർദ്ധനരായ കാൻസർ രോഗികൾക്കും എല്ലാ മാസവും നൽകുന്ന ധനസഹായം മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ വിതരണം ചെയ്‌തു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ വികസനം നടക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും കുറവുണ്ടെന്ന പരാതിക്ക് മാറ്റമുണ്ടാകണമെന്ന് വിഷ്‌ണുഭക്തൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്‌പിൻ മാർട്ടിൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നം തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധനരോഗികൾക്ക് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ നൽകി വരുന്ന ധനസഹായം മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നത്തിന് കൈമാറുന്നു. സി.വിഷ്‌ണുഭക്തൻ, ആർ. സുഭാഷ്, ജയശ്രീ, പി. മുരളി എന്നിവർ സമീപം