supermarket-ulghadanam

കല്ലമ്പലം:കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് തോട്ടയ്ക്കാട് ആരംഭിച്ച സഹകരണ സൂപ്പർ മാർക്കറ്റ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷിബുലാൽ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീർ രാജകുമാരി, പഞ്ചായത്ത് അംഗങ്ങളായ എം.കെ ജ്യോതി, ലോകേഷ്, എം.എ. കരീം, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.