തിരുവനന്തപുരം:പേരൂർക്കട ലാ അക്കാഡമി ലാ കോളേജ് ഡയറക്ടറായിരുന്ന ഡോ.എൻ.നാരായണൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്‌മരണം ഇന്ന് വൈകിട്ട് 5ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം,മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള,സി.പി.ഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ അനുസ്‌‌മരണ പ്രഭാഷണങ്ങൾ നടത്തും.