തിരുവനന്തപുരം: പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വലിയശാലയിൽ നിർമ്മിച്ച സംസ്ഥാന കമ്മിറ്റി ഓഫീസായ പി.ബി.സി.എ ഭവൻ ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.ജി.വിജയൻ സ്‌മാരക ഹാൾ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.മേയർ ആര്യ രാജേന്ദ്രൻ,സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ,​സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.