കടയ്ക്കാവൂർ : മഹാകവി കുമാരനാശാന്റെ 150ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ആശാൻ ശതോത്തര കനകജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആശാൻ കാവ്യഗ്രാമത്തിൽ നടക്കും.

രാവിലെ 9.30ന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പതാക ഉയർത്തും. 10ന് കാവ്യാർച്ചന. 1മുതൽ 2 വരെ ഉച്ചഭക്ഷണവും വിശ്രമവും.2 മുതൽ പൊതുചർച്ച.5ന് ജന്മദിന സമ്മേളനവും യുവകവി പുരസ്കാര സമർപ്പണവും. അദ്ധ്യക്ഷൻ അഡ്വ : ചെറുന്നിയൂർ ജയപ്രകാശ്. ജന്മദിന സമ്മേളന ഉദ്ഘാടനവും യുവകവി പുരസ്കാര സമർപ്പണവും ഗവേണിംഗ് ബോഡി അംഗമായിരിക്കെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ. എ റഹീമിനെ അനുമോദിക്കലും മന്ത്രി കെ. എൻ ബാലഗോപാൽ . ആശാൻ ശതോത്തര കനകജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കും. തുടർന്ന് അവാർഡ് നിർണയ സമിതിയുടെ റിപ്പോർട്ട് സമർപ്പണവും അവാർഡ് കൃതി പരിചയപ്പെടുത്തലും ഡോ. ഭുവനേന്ദ്രൻ നടത്തും. ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരം ലഭിച്ച സോണിയ ഷിനോയിയുടെ മറുപടി പ്രസംഗം. അടൂർ പ്രകാശ് എം.പി, വി.ശശി എം.എൽ.എ, വി.ജോയ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് ആശംസാപ്രസംഗങ്ങൾ . വി.ലൈജു സ്വാഗവും ഡി. ശ്രീകൃഷ്ണൻ നന്ദിയും പറയും.