cinar-bodhavathkaranam

വക്കം: കടയ്ക്കാവൂർ ജനമൈത്രി പൊലീസും, നിലയ്ക്കാമുക്ക് യു.ഐ.ടി കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സൈബർ കുറ്റകൃത്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നടന്ന ക്ലാസ് കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ടീം എസ്.ഐ സതിഷ് ശേഖർ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. കോളേജ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ സുമി സുശീലൻ, അനിതാ, ലിജി വർഗീസ് എന്നിവർ സംസാരിച്ചു.