
കാട്ടാക്കട:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളനാട് ബ്ലോക്ക് വാർഷികം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജി.അജയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി വി.ശശിധരൻ നായർ,കാട്ടാക്കട സുരേന്ദ്രൻനായർ,വി.കലാധരൻ,സോളമൻ,എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.രാമചന്ദ്രൻ നായർ(പ്രസിഡന്റ്),വി.സദാശിവൻ നായർ,പ്രൊഫ.സിദ്ദിക്കുൾ കബീർ,കെ.കൃഷ്ണപിള്ള (വൈസ് പ്രസിഡന്റുമാർ),ബി.ശശിധരൻ നായർ(സെക്രട്ടറി),ബി.പരമേശ്വരൻ നായർ,എ.ടി,കല്യാണി,മേരി ജസീന്ത(ജോയിന്റ് സെക്രട്ടറിമാർ),സി.കെ.അജയകുമാർ(ട്രഷറർ)തുടങ്ങി 34 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു.