വിതുര: പുരോഗമനകലാസാഹിത്യസംഘം വിതുര യൂണിറ്റ് കൺവെൻഷൻ വിതുര ദീപ്തിപാരലൽ കോളജിൽ നടന്നു. സംഘം തിരുവനന്തപുരം ജില്ലാകമ്മിറ്റിഅംഗം ഡോ. ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ആർ. രവിബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് എച്ച്. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗം കെ. വിനീഷ് കുമാർ, സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, എൽ.നിലാവ്, രമ്യാരവിബാലൻ, എൽ.ജെ. കിഷോർകുമാർ, ജി.എസ്. ശ്രീകുമാർ, ജി.എൽ. അനിൽകുമാർ, ഡി. ജോസ് മേമലയിൽ, സാബു വാവോലിൻ എന്നിവർ പങ്കെടുത്തു.21 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി എച്ച്. വിനോദ്കുമാർ (പ്രസിഡന്റ്) ആർ.രവിബാലൻ, എസ്.ബിനു (വൈസ് പ്രസിഡന്റുമാർ) എൽ.ജെ. കിഷോർകുമാർ (സെക്രട്ടറി) ഡി. ജോസ് മേമലയിൽ, കെ.കൃഷ്ണകുമാർ (ജോയിന്റ് സെക്രട്ടറിമാർ).