തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാലു ദിവസത്തെ കലാപരിപാടിയായ ഹേമന്തം 22, 19ന് വൈകിട്ട് 5.30ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ് പ്രദീപ് അദ്ധ്യക്ഷത വഹിക്കും.അറിവിടത്തിന്റെ ഉദ്ഘാടനം എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിക്കും. കൗൺസിലർ റീന,സെക്രട്ടറി പി.എസ്. പ്രിയദർശനൻ, ഭരണസമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. അന്ന് വൈകിട്ട് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ പ്രഭാഷണവും 6.45ന് ഗോപികാവർമ്മ അവതരിപ്പിക്കുന്ന ഛായാമുഖി മോഹിനിയാട്ടവും നടക്കും. 20ന് വൈകിട്ട് 5.30ന് രണ്ടാം ദിനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.വിഷയാവതരണവും ആദരിക്കലും സാംസ്കാരിക ക്ഷേമ ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ നിർവഹിക്കും.സ്നേഹത്തിന്റെ ഇന്ദ്രജാലം എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണം. തുടർന്ന് എൻ. ശ്രീകാന്തിന്റെയും അശ്വതിയുടെയും ഭരതനാട്യം. 21ന് മൂന്നാം ദിനത്തിന്റെ ഉദ്ഘാടനം സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ. കരുൺ നിർവഹിക്കും. പ്രഭാഷണം: ആലങ്കോട് ലീലാകൃഷ്ണൻ,വൈകിട്ട് 6.30ന് ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷന്റെ പഞ്ചരത്ന കീർത്തനങ്ങൾ. 23ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാംബശിവൻ, ഷേക്സ്പിയർ അനുസ്മരണം പ്രൊഫ. അലിയാർ നിർവഹിക്കും. തുടർന്ന് പാർവതി ബാവുലും ശാന്തിപ്രിയയും അവതരിപ്പിക്കുന്ന ബാവുൽ സന്ധ്യ നടക്കും.