p

തിരുവനന്തപുരം: സ്കൂബാ ഡൈവിംഗ്, പാരാസെയ്ലിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക ടൂറിസം സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുദ്ദേശിച്ച് വിനോദസഞ്ചാര വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 24 ന് പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെയാണ് കയാക്കത്തോൺ നടത്തുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവ‌ർ https://dtpckannur.com/kayakathonൽ രജിസ്റ്റർ ചെയ്യണം.

ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​(​സി.​ഇ.​ടി​)​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​ഒ​രു​ ​സെ​മ​സ്റ്റ​റി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​എം.​എ​ ​ഇം​ഗ്ലീ​ഷ് ​ലി​റ്റ​റേ​ച്ച​ർ​/​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ലീ​ഷ് ​ആ​ണ് ​യോ​ഗ്യ​ത.​ ​അ​പേ​ക്ഷ​ക​ർ​ ​ബ​യോ​ഡാ​റ്റ​യും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ 18​ന​കം​ ​d​e​a​n​u​g​@​c​e​t.​a​c.​i​n.​ഇ​-​മെ​യി​ലി​ൽ​ ​അ​യ​യ്ക്ക​ണം.