
നാഗർകോവിൽ: മുംബയ് എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് 19 കിലോ കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച രാവിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. നാഗർകോവിൽ റെയിൽവേ ഇൻസ്‌പെക്ടർ കേതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷൻ 2.ഒയുടെ ഭാഗമായിട്ട് മുംബയിൽ നിന്ന് നാഗർകോവിലിൽ വന്ന മുംബയ് എക്സ്‌പ്രസ് ട്രെയ്‌നിൽ പരിശോധന നടത്തിയപ്പോൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് കിട്ടിയത്. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.