
വർക്കല:എസ്.ബി.ഐയുടെ ചാവർകോട് എടിഎം മെഷീനിൽ നിന്നും വീണുകിട്ടിയ 10000രൂപ ബാങ്ക് ശാഖയിൽ ഏല്പിച്ച് മാതൃകകാണിച്ച തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൽ.രാധാകൃഷ്ണനെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷെഫീർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആദരിച്ചു.ഡോ.സുജിത്ത്,എൽ.എച്ച്.ഐ സുധാകുമാരി,ഫാർമസിസ്റ്റ് പ്രദീപ്കുമാർ, ജെ.പി.എച്ച്.എൻ ഷീജ തുടങ്ങിയവർ പങ്കെടുത്തു.