വിഴിഞ്ഞം: പെയിന്റിംഗ് പണിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് അരയ്ക്ക് താഴെ തകർന്ന് കിടപ്പിലായ രോഗി ചികിത്സാസഹായം തേടുന്നു.വെങ്ങാനൂർ കിടാരക്കുഴി നാലുകെട്ടായ മെക്കരുക് വീട്ടിൽ ജി.സുരേഷാണ് (50) സഹായം തേടുന്നത്. കെ.എസ്.ആർ.ടി.സിയിലെ എം.പാനൽ കണ്ടക്ടറായിരുന്ന സുരേഷ് 2019 ൽ പിരിച്ചുവിട്ടതിനെ തുടർന്ന് പെയിന്റിംഗ് ജോലിക്ക് പോവുകയായിരുന്നു.
പണിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇപ്പോൾ ചികിത്സ മുടങ്ങിയിരിക്കുകയാണ്. രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളായ മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. സുരേഷിന് എപ്പോഴും ഒരാളുടെ സഹായം വേണ്ടിവരുന്നതിനാൽ ഭാര്യയ്ക്കും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ജീവിതം മുന്നോട്ടുപോകുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും തന്റെ ചികിത്സയ്ക്കുമായി സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സുരേഷ്. ചികിത്സാസഹായത്തിനായി എസ്.ബി.ഐ വിഴിഞ്ഞം ശാഖയിൽ 67153955776, IFSC:SBIN0070325 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗൂഗിൾപേ നമ്പർ:7306184381.