
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ സെന്തിൽ കുമാറിന് നെയ്യാറ്റിൻകര പൗരാവലിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.ജില്ല ഗവ. പ്ലീഡർ എസ്.കെ അശോക് കുമാർ ഉപഹാരം നൽകി. നെയ്യാറ്റിൻകര പൗരാവലി സംഘാടക സമിതി ചെയർമാനും മുനിസിപ്പൽ കൗൺസിലറുമായ മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കൺവീനർ ഓലത്താന്നി അനിൽ,കൗൺസിലർമാരായ ഗ്രാമം പ്രവീൺ, നെയ്യാറ്റിൻകര സി.ഐ വി.എൻ.സാഗർ, മുത്താരമ്മൻ കോവിൽ ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് നടരാജൻ, ഇരുമ്പിൽ ശ്രീകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ശ്രീധരൻ നായർ,ക്യാപിറ്റൽ വിജയൻ,എ.എൽ.സതീഷ്,യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത് ചന്ദ്രൻ, ജയരാജ് വേണുഗോപാലൻ തമ്പി, അമാസ് കേരള വൈസ് ചെയർമാൻ ജി.എസ് ജ്യോതികുമാർ,അരങ്ങൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അരങ്ങൽ ഗോപൻ എന്നിവർ പങ്കെടുത്തു.