dyfi

കാട്ടാക്കട:ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാട്ടാക്കട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കലയ്ക്ക് മതമില്ല, കലയ്ക്ക് ജാതിയില്ല,പ്രതിരോധത്തിന്റെ നൃത്ത ചങ്ങലകൾ' സംഘടിപ്പിച്ചു.മന്ത്രി വി.ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.കലാഭവൻ മണിയുടെ സഹോദരൻ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ,കവി മുരുകൻ കാട്ടാക്കട,കൂടൽമാണിക്യം ക്ഷേത്രത്തിൽ വിലക്ക് നേരിട്ട സൗമ്യ സുകുമാരൻ,സിനിമ താരം ഗായത്രി വർഷ,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്,പ്രസിഡന്റ്‌ വി.വിനീത്,ട്രഷറർ വി. വിനീത്,ഐ.ബി.സതീഷ്.എം.എൽ.എ,ജി.സ്റ്റീഫൻ.എം.എൽ. എ,സി.പി.എം ഏരിയ സെക്രട്ടറി കെ.ഗിരി,എ.എം.അൻസാരി,വി. വി.അനിൽകുമാർ,സെക്രട്ടറി ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു.