
ആറ്റിങ്ങൽ: ആറ്റിങ്ങൽ പുളിമ്പള്ളി പദ്മ പീഠത്തിൽ എം.പി. രാമസ്വാമി ( പൊടിയൻ സാർ - 89) നിര്യാതനായി. വർക്കല വിളബ്ഭാഗം എ.എം.ബി.ടി.സിലെ അദ്ധ്യാപകനായിരുന്നു. ആറ്റിങ്ങൽ പ്രോഗ്രസീവ് ആർട്സ് ക്ലബ്ബ് ( എ.പി.എ.സി) സ്ഥാപക അംഗമാണ്. നൂറിലധികം അയ്യപ്പ ഭജനഗാനങ്ങളുടെ രചയിതാവും വിൽപ്പാട്ട് കലാകാരനുമാണ്.
ഭാര്യ വിജയമ്മ( റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), മക്കൾ: അംബികാമ്മാൾ( അദ്ധ്യാപിക, ഗവ. എൽ.പി.എസ്, വെൺകുളം), ജയലക്ഷ്മി. മരുമക്കൾ: സാബു, സുദനൻ.