v-muralidharan

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്ത സംസ്ഥാന സർക്കാരാണ് ഒരു ലക്ഷം കോടി രൂപ മുടക്കി കെ -റെയിൽ പദ്ധതി നടപ്പാക്കുമെന്ന് പറയുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പ്രസ്താവിച്ചു.

ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ സർക്കാരിന് കഴിയുന്നില്ല.

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ ആശങ്കൾ നേരിട്ടറിയാൻ ചിറയിൻകീഴ് കിഴുവിലം പഞ്ചായത്തിൽ ചെറുവള്ളി മുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിരോധ യാത്രയ്ക്കിടെ വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം ദിവസം കടന്ന പ്രതിരോധ യാത്രയിൽ നിരവധി പേർ കേന്ദ്രമന്ത്രിയോട് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു. പ്രശ്നങ്ങൾ നേരിട്ടറിയാനാണ് താൻ എത്തിയതെന്നും കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ എല്ലാ പിന്തുണയുമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.